നിപ്പ വൈറസ് :   പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം അംഗീകരിച്ചു

0

തിരുവനന്തപുരം: നിപ്പ വൈറസ് ബാധ സംബന്ധിച്ച്‌ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയം സ്‌പീക്കര്‍ അംഗീകരിച്ചു.  പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ആണ് അടിയന്തരപ്രമേയത്തിന് അനുമതി തേടിയത്. തുടര്‍ന്ന് വിഷയത്തിന്റെ ഗൗരവം അനുസരിച്ച്‌ ചര്‍ച്ച നടത്താന്‍ തയ്യാറാണെന്ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ സഭയെ അറിയിക്കുകയായിരുന്നു. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ആദ്യമായാണ് അടിയന്തരപ്രമേയത്തിന് അനുമതി നല്‍കുന്നത്. നിയമസഭയുടെ ഇന്നത്തെ എല്ലാ നടപടിക്രമങ്ങളും മാറ്റിവച്ചായിരിക്കും ചര്‍ച്ച. ഉച്ചയ്ക്ക് 12.30 മുതല്‍ 2.30 വരെയാണ് ഈ വിഷയത്തില്‍ ചര്‍ച്ച നടക്കുക.

Leave A Reply

Your email address will not be published.