സുപ്രീം കോടതിയുടെ മുദ്രയില്‍ ‘സത്യമേവ ജയതേ’ എന്നത് മാറ്റുന്നതിനെതിരെ പരാതി

0

ന്യൂഡല്‍ഹി: സുപ്രീം കോടതിയുടെ മുദ്രയില്‍ ‘സത്യമേവ ജയതേ’ എന്നത് മാറ്റുന്നതിനെതിരെ പരാതി. സര്‍ക്കാര്‍ മുദ്രയായ അശോകസ്തംഭത്തിനൊപ്പം ‘സത്യമേവ ജയതേ’ സുപ്രീം കോടതിയുടെ മുദ്രയില്‍ ‘യഥോ ധര്‍മ സ്ഥതോ ജയ’ എന്നെഴുതുന്നതിനെതിരെയാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. സുപ്രീം കോടതി മുറികള്‍ വെബ്‌സൈറ്റ്, സന്ദര്‍ശകര്‍ക്ക് ലഭിക്കുന്ന പാസ് തുടങ്ങിയ എല്ലായിടത്തും സത്യമേവ ജയതേക്കു പകരം ‘യഥോ ധര്‍മ സ്ഥതോ ജയ’ എന്നാണ് ആലേഘനം ചെയ്തിരിക്കുന്നത്. ഇന്ത്യന്‍ മുദ്രാ നിയമം, ഇന്ത്യന്‍ മുദ്രാ ചട്ടം തുടങ്ങിയവയുടെ ലംഘനമാണിതെന്ന് പരാതിയില്‍ എടുത്തുകാണിക്കുന്നു.
സാമൂഹിക പ്രവര്‍ത്തകനും ഹ്രസ്വചിത്ര സംവിധായകനുമായ പി.ആര്‍. ഉല്ലാസ് ആണ് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കിയത്. പരാതി ഗൗരവമായെടുത്ത കേന്ദ്ര നിയമ മന്ത്രാലയം സുപ്രീം കോടതി സെക്രട്ടറി ജനറലിന് കൈമാറുകയും ചെയ്തു. പരാതി പരിശോധിച്ച്‌ നടപടിയെടുക്കുമെന്ന് കോടതി വൃത്തങ്ങള്‍ അറസ്റ്റ് ചെയ്തു. 2005-ലെ ഇന്ത്യന്‍ മുദ്രാ (തെറ്റായ ഉപയോഗം തടയല്‍) നിയമം, 2007-ലെ ഇന്ത്യന്‍ മുദ്രാ (ഉപയോഗ നിയന്ത്രണം) ചട്ടം എന്നിവയുടെ ലംഘനമാണിതെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടി.

Leave A Reply

Your email address will not be published.