പോലീസിന്‍റെ നടപടിയെ വിമര്‍ശിച്ച്‌ വി.എസ് അച്യുതാനന്ദന്‍

0

തിരുവനന്തപുരം: പോലീസിന്‍റെ നടപടിയെ വിമര്‍ശിച്ച്‌ വി.എസ് അച്യുതാനന്ദന്‍ രംഗത്ത്. നിയമം സംരക്ഷിക്കേണ്ട പോലീസ് തന്നെ നിയമ ലംഘകരാകുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നാണ് അദ്ദേഹം വ്യക്തമാക്കി.
ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കാന്‍ നിയോഗിക്കപ്പെട്ടവര്‍ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്നത് ശരിയായ നടപടിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലുവ എടത്തലയില്‍ യുവാവിനെ പോലീസുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികരിക്കവെയാണ് വിഎസ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. ആവശ്യമെങ്കില്‍ അതിനായി നിയമനിര്‍മാണം നടത്തുന്ന കാര്യം ആലോചിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Leave A Reply

Your email address will not be published.