വേതനം വൈകുന്നു; എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിലേക്ക്
ന്യൂഡല്‍ഹി: നിരന്തരമായി വേതനം വൈകുന്നതിനെ തുടന്ന് എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ അനിശ്ചിതകാല സമരത്തിന് തയ്യാറെടുക്കുന്നു. പൈലറ്റുമാരുടെ സംഘടനയായ ഐ.സി.പി.എ യാണ് സമരത്തിലേക്ക് തയ്യാറെടുക്കുന്നത്. സ്ഥിരമായി വേതനം വൈകുന്നത് മൂലം സാമ്ബത്തിക, മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നുവെന്ന് പൈലറ്റുമാര്‍ പരാതിപ്പെടുന്നു. ഇത് ജോലിയെ ബാധിക്കുന്ന സാഹചര്യം വന്നതോടെയാണ് സമരത്തിന് തയ്യാറെടുക്കുന്നതെന്ന് പൈലറ്റുമാര്‍ വ്യക്തമാക്കി. ജീവനക്കാരുടെ താല്പര്യം സംരക്ഷിക്കലാണ് ഒരു കമ്ബനിയുടെ പ്രഥമ കടമ. എന്നാല്‍ എയര്‍ ഇന്ത്യ അതില്‍ നിന്ന് പുറകോട്ട് പോവുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സംഘടനാ വക്താവ് പറഞ്ഞു. കഴിഞ്ഞ കുറച്ച് കാലമായി എയര്‍ ഇന്ത്യ നേരിടുന്ന സാമ്ബത്തിക പ്രതിസന്ധിയാണ് ശമ്ബളം വൈകാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൈലറ്റുമാര്‍ക്കു പുറമെ മറ്റ് ജീവനക്കാരും സമരത്തിലേക്ക് നീങ്ങാനുള്ള ആലോചനയിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.