ടൈം മാഗസിന്‍റെ കവര്‍പേജില്‍ ഡൊണാള്‍ഡ് ട്രംപ്

0

ന്യൂയോര്‍ക്ക്: ടൈം മാഗസിന്‍റെ കവര്‍പേജില്‍ ഡൊണാള്‍ഡ് ട്രംപ്. ട്രംപിന്‍റെ മുഖം രാജാവിന്‍റെ വേഷത്തില്‍ കണ്ണാടിയില്‍ പ്രതിഫലിക്കുന്ന രീതിയിലാണ് കവറില്‍ മുഖചിത്രം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ജൂണ്‍ ലക്കത്തിലാണ് ഡൊണാള്‍ഡ് ട്രംപിന്‍റെ മുഖമുള്ള കവര്‍ പേജ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കിംങ്ങ് മീ- വിഷന്‍സ് ഓഫ് അബ്‌സല്യൂട്ട് പവര്‍ എന്ന തലക്കെട്ടാണ് എഴുതിയിരിക്കുന്നത്. വൈറ്റ് ഹൗസില്‍ ആരംഭിച്ച രാഷ്ട്രീയ ആക്രമണത്തെക്കുറിച്ചും, 2016ലെ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുകളെക്കുറിച്ചും അന്വേഷിക്കുന്ന പ്രത്യേക അഭിമുഖമാണ് ജൂണ്‍ മാസത്തിലെ ലക്കത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ബ്രൂക്ലിന്‍ അധിഷ്ഠിത കലാകാരനായ ടിം ഒബ്രിന്‍ ആണ് ഈ ചിത്രം ഡിസൈന്‍ ചെയ്തത്. 1989 മുതല്‍ ടൈം മാഗസിന്‍റെ കവര്‍ ഡിസൈന്‍ ചെയ്യുന്നത് ടിം ഒബ്രിനാണ്.

Leave A Reply

Your email address will not be published.