ഫ്രഞ്ച്‌ ഓപ്പണ്‍ ; സിമോണ ഹാലെപ്‌-സ്ലൊയെന്‍ സ്‌റ്റീഫന്‍സ് ഫൈനല്‍

0

പാരീസ്‌ ഫ്രഞ്ച്‌ ഓപ്പണ്‍ വനിതാ സിംഗിള്‍സ്‌ കിരീടത്തിനായി ഒന്നാം റാങ്കുകാരി സിമോണ ഹാലെപ്പും അമേരിക്കയുടെ സ്ലൊയെന്‍ സ്‌റ്റീഫന്‍സും ഏറ്റുമുട്ടും. ഒന്നാം സീഡ് സിമോണ ഹാലേപ്പ് സെമിയില്‍ നേരിട്ടുളള സെറ്റുകള്‍ക്ക് മൂന്നാം സീഡായ ഗാര്‍ബീന്‍ മുഗുരുസയെ തോല്‍പ്പിച്ചു. സ്‌കോര്‍ : 6-1, 6-4.
ആദ്യ സെറ്റില്‍ പെട്ടെന്ന്‌ കീഴടങ്ങിയ മുഗുരുസ രണ്ടാം സെറ്റില്‍ തിരിച്ചുവരവിന്‌ ശ്രമിച്ചെങ്കിലും ഹാലെപ്പിന്‍റെ മികവിന്‌ മുന്നില്‍ തളര്‍ന്നു. രണ്ടാം സെമിയില്‍ സ്ലൊയെന്‍ നേരിട്ടുള്ള സെറ്റുകളില്‍ നാട്ടുകാരി മാഡിസണ്‍ കീസിനെ തോല്‍പ്പിച്ചു (6-4, 6-4).

Leave A Reply

Your email address will not be published.