വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് കൂ​ടി​യേ​ക്കും;  കു​വൈത്തില്‍  ജാഗ്രതാ നിര്‍ദ്ദേശം

0

കു​വൈ​ത്ത് സി​റ്റി : കുവൈത്ത് ക​ടു​ത്ത ചൂ​ടി​ലേ​ക്ക് മാ​റി​യ​താ​യി കു​വൈ​ത്ത് കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേന്ദ്രത്തിന്‍റെ അറിയിപ്പ്. 45 മു​ത​ല്‍ 20 വ​രെ കി.​മീ​റ്റ​ര്‍ വേ​ഗ​ത​യി​ല്‍ വ​ട​ക്ക്-​പ​ടി​ഞ്ഞാ​റ​ന്‍ കാ​റ്റ​ടി​ക്കാ​നും ഇ​ട​യു​ണ്ട്. കാ​റ്റ് പൊ​ടി​പ​ട​ല​ങ്ങ​ള്‍ ഉ​യ​ര്‍​ത്താ​നും കാഴ്ച്ചപരിധി കു​റ​ക്കാ​നും ഇ​ട​യാ​ക്കി​യേ​ക്കു​മെ​ന്നും കാലാവസ്ഥാ കേ​ന്ദ്രം കൂ​ട്ടി​ച്ചേ​ര്‍​ത്തു. അതിനാല്‍ കാല്‍നടക്കാരും വാഹന യാത്രികരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളില്‍ കൂ​ടി​യ ചൂ​ട് 50 ഡി​ഗ്രി​യും കു​റ​ഞ്ഞ​ത് 36 ഡി​ഗ്രി​യു​മാ​യാണ് രേ​ഖ​പ്പെ​ടു​ത്തി​യത്. വ​രും ദി​വ​സ​ങ്ങ​ളി​ല്‍ ചൂ​ട് കൂ​ടി​യേ​ക്കും.

Leave A Reply

Your email address will not be published.