ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനം അപകടത്തില്‍പ്പെട്ടതായി  റിപ്പോര്‍ട്ട് 

0

ജാംനഗര്‍: ഇന്ത്യന്‍ വ്യോമസേനയുടെ ജാഗ്വാര്‍ യുദ്ധ വിമാനം  ജാംനഗര്‍ എയര്‍ഫോഴ്‌സ് ബേസില്‍വെച്ച്‌ അപകടത്തില്‍പ്പെട്ടതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. പരിശീലനത്തിനിടെ ലാന്‍ഡ് ചെയ്യുന്ന സമയത്ത് സാങ്കേതിക പ്രശ്‌നമുണ്ടായതിനെ തുടര്‍ന്നാണ് അപകടം സംഭവിച്ചത്. പൈലറ്റ് വിമാനത്തില്‍ നിന്ന് സുരക്ഷാ സംവിധാനമുപയോഗിച്ച്‌ പുറത്തേക്ക് ചാടിയതിനാല്‍ ദുരന്തം ഒഴിവായി. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ടെന്ന് എയര്‍ഫോഴ്‌സ് വക്താവ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.