കുടുംബത്തെ ആക്ഷേപിച്ച പി.സി.ജോര്‍ജ്ജിനെതിരെ ജെസ്‌നയുടെ കുടുംബം രംഗത്ത്

0

കോട്ടയം: ജെസ്‌നയെന്ന പെണ്‍ക്കുട്ടിയുടെ തിരോധാനത്തിന്‍റെ പേരില്‍ കുടുംബത്തെ ആക്ഷേപിച്ച പി.സി.ജോര്‍ജ് എംഎല്‍എയ്‌ക്കെതിരെ പെണ്‍ക്കുട്ടിയുടെ കുടുംബം രംഗത്ത്. ജെസ്‌നയുടെ തിരോധാനത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കാന്‍ പിതാവിനെയും സഹോദരങ്ങളെയും ചോദ്യം ചെയ്യണമെന്നും പിതാവിന്‍റെ വഴിവിട്ട ജീവിതവുമായി ജെസ്‌നയെ കാണാതായതിന് ബന്ധമുണ്ടെന്നുമായിരുന്നു ജോര്‍ജ് ആരോപിച്ചിരുന്നത്. സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുതെന്ന് അപേക്ഷിച്ച്‌ ജെസ്‌നയുടെ സഹോദരിയാണ് രംഗത്ത് വന്നിരിക്കുന്നത്. രാഷ്ട്രീയ ലാഭത്തിന് വേണ്ടി തന്‍റെ പിതാവിനെതിരെ ആരോപണം ഉന്നയിക്കുന്നതിന് മുന്‍പ് വിവരങ്ങള്‍ തിരക്കണമെന്നും സഹായിക്കാന്‍ എന്ന പേരില്‍ ഒരുപാട് പേര്‍ വരുന്നുണ്ടെന്നും ഇത്തരക്കാരെല്ലാം തങ്ങളുടെ മാനസികാവസ്ഥ മനസിലാക്കാതെയാണ് പെരുമാറുന്നതെന്നും അവര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.