രാജ്യസഭ സീറ്റ്: ഹൈകമാന്‍ഡ് ഇടപെടണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍
കൊച്ചി: രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് നല്കിയ നടപടിയില്‍ കോണ്‍ഗ്രസില്‍ അതൃപ്തി പുകയുന്നു. ഇന്ന് ചേരാനിരിക്കുന്ന രാഷ്ട്രീയകാര്യ സമിതി യോഗം മാറ്റിവെക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ഷാനിമോള്‍ ഉസ്മാന്. പ്രവര്‍ത്തകരുടെ വിശ്വാസം നേടാനായി തിരുത്തല്‍ നടപടികളെടുക്കാന്‍ ഹൈകമാന്‍ഡ് ഇടപെടണം. നേതാക്കളുടെ തന്നിഷ്ടം അംഗീകരിപ്പിക്കാന്‍ വിളിച്ചു ചേര്‍ത്ത യോഗം മാറ്റിവെക്കണമെന്നും അവര്‍ വ്യക്തമാക്കി.