ബാഗ്ദാദിലെ മുസ്ലിം പള്ളിയില്‍ ഇരട്ടസ്ഫോടനം; രണ്ടു കുട്ടികളടക്കം 17 പേര് മരിച്ചു
ബാഗ്ദാദ് : ബാഗ്ദാദിലെ മുസ്ലിം പള്ളിയിലുണ്ടായ ഇരട്ടസ്ഫോടനത്തില്‍ രണ്ടു കുട്ടികളടക്കം 17 പേര് മരിച്ചു. ബുധനാഴ്ച രാത്രിയോടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തില്‍ എണ്‍പതോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പള്ളിക്കകത്തുനിന്നാണ് സ്ഫോടകവസ്തു പെട്ടിത്തെറിച്ചതെന്നാണ് പ്രാഥമികനിഗമനം. പള്ളിക്കടുത്തുള്ള നിരവധി വീടുകള്‍ തകര്‍ന്ന സ്ഥിതിയിലാണ്. സംഭവത്തെക്കുറിച്ച് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.