അനുമതിയില്ലാതെ പ്രവര്‍ത്തിച്ച നാല് കഫേകള്‍ക്ക് ദോഹയില്‍ പിഴ ചുമത്തി

0

ദോഹ: സാമ്പത്തിക വാണിജ്യ മന്ത്രാലയം നടത്തിയ മിന്നല്‍ പരിശോധനയില്‍ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച നാല് കഫേകള്‍ക്ക് മന്ത്രാലയം പിഴ ചുമത്തി. മിഹൈരിയ ഏരിയയിലെ ഷോപ്പിംഗ് ടെന്റിലെ 216 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. ടെന്റിന് പുറത്തുള്ള നാല് കഫേകളാണ് അനുമതിയില്ലാതെ പ്രവര്‍ത്തിച്ചത്. റമദാനുമായി ബന്ധപ്പെട്ട് രാജ്യത്തെ വാണിജ്യവ്യാപാര സ്ഥാപനങ്ങളിലും കഫെറ്റീരിയകളിലും മറ്റ് ഷോപ്പുകളിലുമായി മന്ത്രാലയം നടത്തുന്ന ശക്തമായ പരിശോധനാ കാമ്ബയിന്‍റെ ഭാഗമായാണ് കഫേകള്‍ക്ക് പിഴ ചുമത്തിയിരിക്കുന്നത്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഹനിക്കുന്നതുമായി ബന്ധപ്പെട്ട് ഏതെങ്കിലും രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ അധികൃതരെ അറിയിക്കണമെന്ന് പൊതുജനങ്ങളോട് മന്ത്രാലയം ആവശ്യപ്പെട്ടു. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുക, നിയമലംഘനങ്ങള്‍ തടയുക തുടങ്ങിയ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് പരിശോധന തുടരുന്നത്. റമദാന്‍ അവസാനിക്കുന്നത് പരിശോധന തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ കടുത്ത നടപടികള്‍ നേരിടേണ്ടി വരുമെന്നും മന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു.

Leave A Reply

Your email address will not be published.