പുതിയ ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യന്‍ വിപണിയില്‍

0

പുതിയ ബെന്റ്‌ലി ബെന്റെയ്ഗ V8 ഇന്ത്യയില്‍ പുറത്തിറങ്ങി. ബെന്റ്‌ലി മോട്ടോര്‍സ് അവതരിപ്പിച്ച ബെന്റെയ്ഗ V8 -ന്റെ മുംബൈ എക്‌സ്‌ഷോറൂം പ്രാരംഭവില 3.78 കോടി രൂപയാണ്. ഏഴു കോടി രൂപയാണ് ഏറ്റവും ഉയര്‍ന്ന ബെന്റെയ്ഗ V8 വകഭേദത്തിന് വില. റോള്‍സ് റോയ്‌സ് കലിനന്‍, റേഞ്ച് റോവര്‍ SV ഓട്ടോബയോഗ്രഫി എന്നിവരാണ് ബെന്റ്‌ലി ബെന്റെയ്ഗ V8 -ന്റെ എതിരാളികള്‍.

V8 -ന്റെ ഒരുക്കം നാലു ലിറ്റര്‍ ഇരട്ട ടര്‍ബ്ബോചാര്‍ജ്ഡ് V8 എഞ്ചിനിലാണ്. 542 bhp കരുത്തും 770 Nm ടോര്‍ക്കും എഞ്ചിന്‍ പരമാവധി സൃഷ്ടിക്കും. എട്ടു സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. എസ്‌യുവിക്ക് നാലര സെക്കന്‍ഡുകള്‍ മതി പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗത്തിലെത്താന്‍. W12 ബെന്റെയ്ഗ 4.1 സെക്കന്‍ഡുകള്‍ കൊണ്ടു നൂറു കിലോമീറ്റര്‍ വേഗത പിന്നിടും. ബെന്റെയ്ഗ V8 പരമാവധി 290 കിലോമീറ്റര്‍ വേഗത്തില്‍ വരെ കുതിക്കും. ഭാരം രണ്ടു ടണ്‍ വെറും ആണ്.

301 കിലോമീറ്റരാണ് W12 ബെന്റെയ്ഗയുടെ പരമാവധി വേഗം. ഇന്ധനടാങ്ക് 85 ലിറ്റര്‍ ഉണ്ട്. പൂര്‍ണ ടാങ്കില്‍ 746 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ ബെന്റെയ്ഗ V8 ന് പറ്റുമെന്നു ബെന്റ്‌ലി അവകാശപ്പെടുന്നു. 21 ഇഞ്ച് അലോയ് വീല്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്. എന്നാല്‍ 20 ഇഞ്ച്, 22 ഇഞ്ച് അലോയ് വീലുകളെയും മോഡലില്‍ ബെന്റ്‌ലി ലഭ്യമാക്കുന്നുണ്ട്. ഹെഡ്‌സ് അപ് ഡിസ്‌പ്ലേയും 8.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവും അകത്തളത്തിലുണ്ട്.

Leave A Reply

Your email address will not be published.