ജോസ്​ കെ മാണിക്ക്​ ലഭിച്ച രാജ്യസഭ സീറ്റ്​ പയ്മെന്റ്റ്‌ സീറ്റാണെന്ന് പി.സി ജോര്‍ജ്​ എം.എല്‍.എ

0

കോട്ടയം: ജോസ്​ കെ മാണിക്ക്​ ലഭിച്ച രാജ്യസഭ സീറ്റ്​ പേയ്​മ​െന്‍റ്​ സീറ്റാണെന്ന ആരോപണവുമായി പി.സി ജോര്‍ജ്​ എം.എല്‍.എ. കേരള കോണ്‍ഗ്രസിന്​ നല്‍കിയ രാജ്യസഭ സീറ്റില്‍ വെള്ളിയാഴ്​ചയാണ്​ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്​. ജോസ്​ കെ മാണിയായിരുന്നു സ്ഥാനാര്‍ഥി. കോണ്‍ഗ്രസ്​ നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ്​ രാജ്യസഭ സീറ്റ്​ കേരള കോണ്‍ഗ്രസിന്​ ലഭിച്ചത്​. കേരള കോണ്‍ഗ്രസിന്​ സീറ്റ്​ നല്‍കിയത്​ കോണ്‍ഗ്രസില്‍ വിവാദങ്ങള്‍ക്ക്​ ഇടയാക്കിയിരുന്നു. കോണ്‍ഗ്രസ്​ നേതൃത്വം കടുത്ത സാമ്ബത്തിക പ്രതിസന്ധി അനുഭവിക്കുകയാണ്​. ​ഇയൊരു സാഹചര്യത്തില്‍ ​പ്രവര്‍ത്തകരുടെ വികാരങ്ങള്‍ പരിഗണിക്കാന്‍ കോണ്‍ഗ്രസിന്​ ആവില്ലെന്നും പി.സി ജോര്‍ജ്​ പറഞ്ഞു.

Leave A Reply

Your email address will not be published.