പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് യാത്ര തിരിച്ചു

0

ന്യൂഡല്‍ഹി: ഷാങ്ഹായ് കോ-ഓപ്പറേഷന്‍ ഓര്‍ഗനൈസേഷന്‍റെ രണ്ട് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനയിലേക്ക് യാത്ര തിരിച്ചു. ചൈനീസ് പ്രസിഡണ്ട് ഷീ ജിന്‍ പിങുമായി അദ്ദേഹം ചര്‍ച്ച നടത്തും.
ദോക്ലാം സംഘര്‍ഷത്തെ തുടര്‍ന്ന് വഷളായ ബന്ധം പഴയ നിലയിലാക്കുന്നതിന് ഇരുരാജ്യങ്ങളും സ്വീകരിച്ച നടപടികളുടെ തുടര്‍ച്ചയാണ് നേതാക്കളുടെ കൂടിക്കാഴ്ച്ച. കഴിഞ്ഞ മാസം വൂഹാനില്‍ ഇരുവരും അനൗദ്യോഗികമായിചര്‍ച്ച നടത്തിയിരുന്നു.
ഈ കൂടിക്കാഴ്ച്ചയില്‍ എടുത്ത തീരുമാനങ്ങള്‍ എത്രത്തോളം നടപ്പാക്കിയെന്ന് ഇരുനേതാക്കളും ഇന്ന് പരിശോധിക്കും. ഭീകരതക്കെതിരെയുള്ള നടപടികള്‍ ശക്തമാക്കുന്നതിന് ഷാങ്ഹായ് ഉച്ചകോടി വേദിയാകും.

Leave A Reply

Your email address will not be published.