രാജ്യ സഭാ സീറ്റ് : കേരളത്തിലുണ്ടാകുന്ന കലാപത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി

0

ന്യൂഡല്‍ഹി: രാജ്യ സഭാ സീറ്റ് കേരളാ കോണ്‍ഗ്രസിന് വിട്ടു നല്‍കിയതിനെ തുടര്‍ന്ന് കേരളത്തിലുണ്ടാകുന്ന കലാപത്തില്‍ രാഹുല്‍ ഗാന്ധി വിശദീകരണം തേടി. കേരളത്തിന്‍റെ ചുമതലയുള്ള മുകുള്‍ വാസ്‌നികിനോടാണ് രാഹുല്‍ ഗാന്ധി വിശദീകരണം തേടിയത്. മുതിര്‍ന്ന് നേതാക്കളടക്കമുള്ളവര്‍ ഹൈക്കമാന്റ്‌ന് പരാതി നല്‍കിയ സാഹചര്യത്തിലാണ് രാഹുല്‍ ഗാന്ധി വിശദീകരണം ചോദിച്ചത്. അതേസമയം വിഷയത്തില്‍ ഹൈക്കമാന്റ് ഇടപെടില്ലെന്ന് അറിയിച്ചു.

സംസ്ഥാന നേതാക്കള്‍ തന്നെ പ്രശ്‌നം പരിഹരിക്കട്ടെയെന്നും അവര്‍ക്ക് അതിന് സാധിച്ചില്ലെങ്കില്‍ മാത്രമേ ഇടപെടൂ എന്നും ഹൈക്കമാന്റ് വ്യക്തമാക്കി. എന്നാല്‍ രാജ്യസഭാ സീറ്റ് വിവാദത്തില്‍ പ്രതിഷേധങ്ങള്‍ അവസാനിച്ചെന്ന് കെ. മുരളീധരന്‍ എം.എല്‍.എ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇനി യോജിച്ച്‌ മുന്നേറണമെന്നും അടുത്ത യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കുമെന്നും പ്രതിഷേധിക്കേണ്ട സമയം കഴിഞ്ഞെന്നും മുരളീധരന്‍ വ്യക്തമാക്കി. ജോസ്.കെ മാണിക്ക് രാജ്യസഭാ സീറ്റ് നല്‍കിയതിനെ തുടര്‍ന്ന് നിരവധി പ്രവര്‍ത്തകരും നേതാക്കന്‍മാരും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

Leave A Reply

Your email address will not be published.