രാജ്യസഭാ സീറ്റ് തര്‍ക്കം: ശവപ്പെട്ടിയും റീത്തും വച്ച്‌ കോണ്‍ഗ്രസില്‍ പ്രതിഷേധം

0

കൊച്ചി: രാജ്യസഭാ സീറ്റ് തര്‍ക്കം കോണ്‍ഗ്രസിനെ വലക്കുന്നു. സംസ്ഥാന കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നു പ്രവര്‍ത്തകര്‍ക്ക് പിന്നാലെ മുതിര്‍ന്ന നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയത് കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെയും വലക്കുകയാണ്. അതിനിടെ രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ്-എമ്മിന് നല്‍കിയതില്‍ പ്രതിഷേധിച്ച്‌ എറണാകുളം ഡിസിസി ഓഫീസിന് മുന്നില്‍ ശവപ്പെട്ടിയും റീത്തും വച്ച്‌ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു. മാണിക്ക് സീറ്റു നല്‍കാന്‍ മുന്നില്‍ നിന്ന ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരായ പോസ്റ്ററുകളും ഇവിടെ വ്യാപകമായി പതിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.