2.0 യുടെ റിലീസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി

0

ശങ്കര്‍ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം 2.0 യുടെ റിലീസ് അടുത്ത വര്‍ഷത്തേയ്ക്ക് മാറ്റി. വിഎഫ്‌എക്‌സ് വര്‍ക്കുകള്‍ നീണ്ടു പോകുന്നത് കൊണ്ടാണ് റിലീസ് മാറ്റി വെയ്ക്കുന്നത്. ഹെവി ഗ്രാഫിക്‌സാണ് ചിത്രത്തിന് വേണ്ടി തയാറാക്കുന്നതെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍. ഇതുകൊണ്ടാണ് റിലീസ് മാറ്റിവെയ്ക്കുന്നത്.

2.0 യുടെ വിഎഫ്ക്‌സ് ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ഈ വര്‍ഷത്തിന് മുന്‍പായി വിഎഫ്‌എക്‌സ് പൂര്‍ത്തിയാക്കാനാണ് ഇപ്പോള്‍ നിര്‍മ്മാതാക്കള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിര്‍മ്മാതാക്കള്‍ ഉദ്ദേശിച്ചതിലും ഏറെ സമയം വിഎഫ്‌എക്‌സിനായി ഉപയോഗിക്കുന്നതിനാല്‍ ചിത്രത്തിന്‍റെ ബജറ്റും ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് ഈ വര്‍ഷം അവസാനത്തിന് മുന്‍പ് വിഎഫ്‌എക്‌സ് പൂര്‍ത്തിയാക്കി ചിത്രത്തിന് അന്തിമ രൂപം നല്‍കണമെന്ന് നിര്‍മ്മാതാക്കള്‍ അന്ത്യശാസനം നല്‍കിയിരിക്കുന്നത്.

 

Leave A Reply

Your email address will not be published.