വനിതാ ലോകകപ്പിനായി ഇറ്റലിക്ക് ലോകകപ്പ് യോഗ്യത

0

2019ല്‍ ഫ്രാന്‍സില്‍ നടക്കുന്ന വനിതാ ലോകകപ്പിനായി ഇറ്റലി യോഗ്യത നേടി. ഇന്നലെ നടന്ന മത്സരത്തില്‍ പോര്‍ച്ചുഗലിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് ഇറ്റലി ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഗ്രൂപ്പ് 6ലെ ചാമ്ബ്യന്മാരായണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടുന്നത്. ഇറ്റലിക്കായി ഗിരേലിയും സാല്വായിയും ആണ് ഇന്നലെ ഗോളുകള്‍ നേടിയത്. വനിതാ ലോകകപ്പില്‍ ഇതിനു മുമ്ബ് രണ്ട് തവണ മാത്രമെ ഇറ്റലി യോഗ്യത നേടിയിട്ടുള്ളൂ. യൂറോപ്പില്‍ നിന്ന് ഇതുവരെ, ഫ്രാന്‍സ്, സ്പെയിന്‍, ഇറ്റലി എന്നീ രാജ്യങ്ങളാണ് 2019 ലോകകപ്പിന് യോഗ്യത നേടിയിരിക്കുന്നത്.

Leave A Reply

Your email address will not be published.