സിംഗപ്പൂര്‍ പ്രധാനമന്ത്രി ട്രംപുമായും കിം ജോങ് ഉന്നുമായും കൂടിക്കാഴ്ച നടത്തും

0

സിംഗപ്പൂര്‍: സിംഗപ്പൂര്‍ പ്രധാനമന്ത്രി ലീ ഹസേന്‍ ലൂങ് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപുമായും ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായും കൂടിക്കാഴ്ച നടത്തും. കിം ജോങ് ഉന്നുമായും ജൂണ്‍ 10നും ട്രംപുമായി ജൂണ്‍ 11നുമാണ് സിംഗപ്പൂര്‍ പ്രധാനമന്ത്രി കൂടികാഴ്ച നടത്തുക. ഇരു രാഷ്ട്രനേതാക്കളും ഞാറാഴ്ചയോടെ സിംഗപ്പൂരിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. സിംഗപ്പൂരില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇരു രാഷ്ട്രനേതാക്കളും കൂടിക്കാഴ്ച നടത്തുന്നതിന് മുന്നോടിയായാണ് സിംഗപ്പൂര്‍ പ്രസിഡന്റ് ഇരുവരുമായും ചര്‍ച്ച നടത്തുന്നത്. ലോകരാജ്യങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഉച്ചകോടിയാണ് സിംഗപ്പൂരിലേത്.

Leave A Reply

Your email address will not be published.