ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് കെനിയയെ നേരിടും

0

മുംബൈ: ഇന്റര്‍കോണ്ടിനെന്റല്‍ കപ്പ് ഫൈനലില്‍ ഇന്ത്യ ഇന്ന് കെനിയയെ നേരിടും. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ രാത്രി എട്ടിനാണ് കിരീടപ്പോരാട്ടം. അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന എഎഫ്‌സി ഏഷ്യന്‍ കപ്പിന് മുന്നോടിയായുള്ള തയ്യാറെടുപ്പായിട്ടാണ് ഇന്ത്യ ഇന്റര്‍കോണ്ടിനെന്റല്‍ കപ്പിനെ കാണുന്നത്. അതുകൊണ്ട് തന്നെ ഫൈനല്‍ വിജയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
ഗോള്‍വേട്ടക്കാരുടെ പട്ടികയില്‍ ക്രിസ്റ്റ്യാനോയ്ക്കും മെസ്സിക്കും പിന്നില്‍ മൂന്നാംസ്ഥാനത്തുള്ള നായകന്‍ സുനില്‍ ഛേത്രി തന്നെയാണ് ഇന്ത്യന്‍ ടീമിന്‍റെ കരുത്ത്. ചൈനീസ് തായ്‌പേയ്‌ക്കെതിരെ നടന്ന ആദ്യ മത്സരത്തില്‍ സുനില്‍ ഛേത്രിയുടെ ഹാട്രിക് മികവില്‍ എതിരില്ലാത്ത അഞ്ച് ഗോളിന് ഇന്ത്യ വിജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ കെനിയക്കെതിരെ 3-0 നായിരുന്നു ജയം. പക്ഷെ അവസാന മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് പരാജയപ്പെട്ടു. അതേസമയം ചൈനീസ് തായ്‌പേയിയെ നാലുഗോളിന് തകര്‍ത്താണ് കെനിയ ഫൈനലില്‍ പ്രവേശിച്ചത്. ആദ്യ മത്സരത്തില്‍ കെനിയക്കെതിരായി നേടിയ ജയം ഇന്ത്യന്‍ ടീമിന് ആത്മവിശ്വാസമേകുമെങ്കിലും അത് ഇന്നത്തെ മത്സരത്തില്‍ മുന്‍തൂക്കം നല്‍കില്ലെന്നാണ് കോച്ച്‌ സ്റ്റീഫന്‍ കോണ്‍സ്റ്റന്‍ന്റൈന്‍ന്റെ പക്ഷം. കെനിയ മികച്ച സംഘമാണെന്നും തായ്‌പേയ്‌ക്കെതിരെ അവര്‍ നന്നായി കളിച്ചെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

Leave A Reply

Your email address will not be published.