പുതിയ സുസുക്കി ആക്‌സസ് 125 സിബിഎസ് വിപണിയില്‍ പുറത്തിറങ്ങി

0

പുതിയ സുസുക്കി ആക്‌സസ് 125 സിബിഎസ് വിപണിയില്‍ പുറത്തിറങ്ങി. പുതിയ ആക്‌സസ് 125 ഭേദപ്പെട്ട ബ്രേക്കിംഗ് കാഴ്ചവെക്കും. ഇടതു ബ്രേക്ക് ലെവര്‍ പിടിക്കുമ്ബോള്‍ തന്നെ മുന്‍ പിന്‍ ടയറുകളില്‍ ബ്രേക്ക്‌ഫോഴ്‌സ് അനുഭവപ്പെടും. ഇക്കാരണത്താല്‍ ബ്രേക്കിംഗ് ദൂരം കുറയും. സിബിഎസ് സംവിധാനത്തിന്‍റെ പശ്ചാത്തലത്തില്‍ അടിയന്തര സന്ദര്‍ഭങ്ങളില്‍ യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്താന്‍ സിബിഎസ് സംവിധാനത്തിന് സാധിക്കും. നീളമേറിയ സീറ്റ്, വീതിയേറിയ ഫ്‌ളോര്‍ബോര്‍ഡ്, വലിയ അണ്ടര്‍ സീറ്റ് സ്‌റ്റോറേജ്, മുന്‍ പോക്കറ്റ് എന്നിങ്ങനെ നീളും പുതിയ ആക്‌സസ് 125 സിബിഎസ് വിശേഷങ്ങള്‍. കറുത്ത നിറമുള്ള അലോയ് വീലുകളും ഗ്രാബ് റെയിലുകളും ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനില്‍ ശ്രദ്ധയാകര്‍ഷിക്കും.  58,980 രൂപയാണ് പുതിയ ആക്‌സസ് 125 സിബിഎസിന്റെ എക്‌സ്‌ഷോറൂം വില (ഡല്‍ഹി). മെറ്റാലിക് സില്‍വര്‍ സോണിക് നിറത്തിലുള്ള ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷനെയും നിരയില്‍ ജാപ്പനീസ് നിര്‍മ്മാതാക്കള്‍ അവതരിപ്പിച്ചു. 60,580 രൂപയാണ് സ്‌പെഷ്യല്‍ എഡിഷന്‍ ആക്‌സസ് 125 ന്‍റെ എക്‌സ്‌ഷോറൂം വില (ഡല്‍ഹി).

സ്‌പെഷ്യല്‍ എഡിഷന്‍റെ സ്‌പോര്‍ടി രൂപത്തെ ഈ രണ്ടു ഘടകങ്ങളും കാര്യമായി സ്വാധീനിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ആക്‌സസില്‍ നിന്നും സ്‌പെഷ്യല്‍ എഡിഷന്‍ ആക്‌സസിനെ വേറിട്ടു നിര്‍ത്താന്‍ പ്രത്യേക ലോഗോ കമ്ബനി പതിപ്പിച്ചിട്ടുണ്ട്. അതേസമയം റെട്രോ ശൈലി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ കൈവെടിഞ്ഞിട്ടില്ലാതാനും. ലെതര്‍ തോന്നിക്കുന്ന ബീജ് നിറത്തിലുള്ള സീറ്റും സ്‌പെഷ്യല്‍ എഡിഷന്‍ ആക്‌സസിന്‍റെ പ്രധാന വിശേഷമാണ്. മെറ്റാലിക് സോണിക് സില്‍വര്‍ നിറത്തിന് പുറമെ നിലവിലുള്ള മെറ്റാലിക് മാറ്റ് ബ്ലാക്, പേള്‍ മിറേജ് വൈറ്റ് നിറങ്ങളിലും സുസുക്കി ആക്‌സസ് 125 സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാണ്. ഹോണ്ട ആക്ടിവ 125, ടിവിഎസ് എന്‍ടോര്‍ഖ് മോഡലുകളാണ് വിപണിയില്‍ സുസുക്കി ആക്‌സസ് 125 ന്‍റെ എതിരാളികള്‍. ഓപ്ഷനല്‍ ഡിസി സോക്കറ്റും യൂട്ടിലിറ്റി കൊളുത്തുകളും സ്‌കൂട്ടറിലുണ്ട്. ആറു നിറങ്ങളിലാണ് സുസുക്കി 125 സിബിഎസ് വിപണിയില്‍ എത്തുന്നത്. പേള്‍ സുസുക്കി ഡീപ് ബ്ലൂ, ക്യാന്‍ഡി സൊനോമ റെഡ്, ഗ്ലാസ് സ്പാര്‍ക്കിള്‍ ബ്ലാക്, മെറ്റാലിക് ഫിബ്രൊയിന്‍ ഗ്രെയ്, മെറ്റാലിക് സോണിക് സില്‍വര്‍, പേള്‍ മിറേജ് നിറങ്ങള്‍ സ്‌കൂട്ടറില്‍ തിരഞ്ഞെടുക്കാം.

Leave A Reply

Your email address will not be published.