ഉപയോക്താക്കള്‍ക്ക് രണ്ട് പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്‌എന്‍എല്‍

0

മുംബൈ: പുതിയ ബ്രോഡ്ബാന്‍ഡ് പ്ലാനുമായി ബിഎസ്‌എന്‍എല്‍ രംഗത്ത്. രണ്ട് ബ്രോഡ്ബാന്‍ഡ് സേവനങ്ങളാണ് ബിഎസ്‌എന്‍എല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഒന്ന് ഫൈബ്രോ കോംബോ ULD 777 മറ്റൊന്ന് ഫൈബ്രോ കോംബോ ULD 1277. കൂടാതെ ഈ രണ്ടു പ്ലാനുകളില്‍ നിന്നും അണ്‍ലിമിറ്റഡ് വോയിസ് കോളുകള്‍ രാജ്യത്തെ ഏതു നെറ്റ്‌വര്‍ക്കിലേക്കും വിളിക്കാം.
ഫൈബ്രോ കോംബോ ULD 777ല്‍ 500ജിബി ഡേറ്റ 50Mbps സ്പീഡില്‍ ലഭ്യമാകുന്നു. ഈ പ്ലാന്‍ വാലിഡിറ്റി 30 ദിവസമാണ്. ഡേറ്റ ലിമിറ്റ് കഴിഞ്ഞാല്‍ 2Mbps സ്പീഡായിരിക്കും ലഭിക്കുക. ഉപയോക്താക്കള്‍ക്ക് ഈ പ്ലാനിലേക്ക് ദീര്‍ഘകാല കാലയളവിലേക്കും സബ്‌സ്‌ക്രൈബ് ചെയ്യാം. അതായത് 8547 രൂപ (ഒരു വര്‍ഷത്തേക്ക്), 16317 രൂപ (രണ്ട് വര്‍ഷത്തേക്ക്), 23310 രൂപ (മൂന്നു വര്‍ഷത്തേക്ക്) എന്നിങ്ങനെ.
ഫൈബ്രോ കോംബോ ULD 1277 പ്ലാനില്‍ 750ജിബി ഡേറ്റ 100Mbps സ്പീഡില്‍ ലഭിക്കുന്നു. ഡേറ്റ പരിധി കഴിഞ്ഞാല്‍ 2Mbps സ്പീഡായിരിക്കും ഈ പ്ലാനിലും ലഭിക്കുക. കൂടാതെ ദീര്‍ഘകാല കാലയളവിലേക്കും സബ്‌സ്‌ക്രൈബ് ചെയ്യാം, അതായത് 14047 രൂപ ( ഒരു വര്‍ഷത്തേക്ക്), 26817 രൂപ (രണ്ടു വര്‍ഷത്തേക്ക്), 38310 രൂപ (മൂന്നു വര്‍ഷത്തേക്ക്)

Leave A Reply

Your email address will not be published.