സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച വരെ കനത്ത മഴ തുടരുമെന്നാണ് അറിയിപ്പ്. കേരളാ തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 60 കിലോ മീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാനും സാധ്യതയുണ്ട്. കടല്‍ പ്രക്ഷുബ്ധമാകാന്‍ ഇടയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ 12 മുതല്‍ 20 സെന്റീമീറ്റര്‍ വരെ അതിശക്തമായ മഴ പെയ്തേക്കും. കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലെ മല്‍സ്യതൊഴിലാളികള്‍ക്കും കാലാവസ്ഥാ നീരീക്ഷണ കേന്ദ്രവും ദുരന്ത നിവാരണ അതോറിറ്റിയും ജാഗ്രത നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ സംസ്ഥാനത്ത് 16 പേരാണ് മരിച്ചത്. വ്യാപക നാശനഷ്ടവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.