കനത്ത മഴ തുടരുന്ന് കോട്ടയം ജില്ലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു
കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൊഴികെയുള്ളവയ്ക്കാണ് അവധി പ്രഖ്യാപിച്ചത്. കോട്ടയം, മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലാണ് അവധി. അംഗന വാടികള്‍ക്കും അവധി ബാധകമാണ്. ഇടുക്കിജില്ലയിലെ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കളക്ടര്‍ ചൊവ്വാഴ്ചയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്നും ജില്ലയിലെ സ്കൂളുകള്‍ക്ക് അവധിയായിരുന്നു. ഇടുക്കിയില്‍ ചൊവ്വാഴ്ചത്തെ അവധിക്ക് പകരം ജൂണ്‍ 23ന് (ശനിയാഴ്ച) സ്കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കും.