‘നീരാളി’ ജൂലൈ 12ന്

0

മോഹന്‍ലാല്‍ ചിത്രം ‘നീരാളി’യുടെ റിലീസ് തീയ്യതി പ്രഖ്യാപിച്ചു. ജൂലൈ 12ന് ചിത്രം റിലീസ് ചെയ്യും. മൂണ്‍ഷോട്ട് എന്റര്‍ടെയിന്‍മെന്റിന്‍റെ ബാനറില്‍ അജോയ് വര്‍മ്മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മുന്‍ നിശ്ചയിച്ച തീയതി ചില പ്രത്യേക കാരണങ്ങളാല്‍ പ്രേക്ഷകരുടേയും അഭ്യുദയ കക്ഷികളുടേയും അഭ്യര്‍ത്ഥന പ്രകാരമാണ് നീട്ടിവച്ചത്. എല്ലാ പിന്തുണക്കും സഹകരണത്തിനും അകമഴിഞ്ഞ നന്ദിയെന്നും അണിയറപ്രവര്‍ത്തകര്‍ ഫേസ്ബുക്കിലൂടെ അറിയിച്ചു. നദിയ മൊയ്തു, പാര്‍വതി നായര്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍. സുരാജ് വെഞ്ഞാറമൂട്, ദിലീഷ് പോത്തന്‍ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

Leave A Reply

Your email address will not be published.