വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് റിപ്പോര്‍ട്ട്

0

ന്യൂഡല്‍ഹി: കോടികളുടെ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി നീരവ് മോദി ബ്രിട്ടനിലുണ്ടെന്ന് റിപ്പോര്‍ട്ട്. തനിക്കെതിരെ നടക്കുന്നത് രാഷ്ട്രീയ വേട്ടയാണെന്നും അതിനാല്‍ അഭയം നല്‍കണമെന്നും ആണ് നീരവ് മോദി ആവശ്യപ്പെട്ടിരിക്കുന്നതെന്ന്‌ ബ്രിട്ടണിലെ ഒരു പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. കുറ്റവാളിയെ കൈമാറാന്‍ ബ്രിട്ടനോട് ആവശ്യപ്പെടും മുന്‍പ് നിയമ- എന്‍ഫോഴ്‌സ്മന്റെ് ഡയറക്ടറേറ്റുകളെ കാണാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, മുന്‍ പി.എന്‍.ബി മേധാവി ഉഷ അനന്തസുബ്രഹ്ണ്യം എന്നിവരുള്‍പ്പെടെ 25 ഓളം പേര്‍ക്കെതിരെയാണ് സി.ബി.ഐ കേസ് രജിസ്റ്റര്‍ ചെയ്തത്.

Leave A Reply

Your email address will not be published.