അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി

0

കാബൂള്‍: വെടിനിര്‍ത്തല്‍ കരാറിന് മുന്‍കയ്യെടുത്തതിന് അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഗാനിയെ പ്രശംസിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. ഗാനിയുടെ പ്രഖ്യാപനത്തിന് മറുപടിയായി താലിബാന്‍ ഈദ് ദിവസത്തെ ആദ്യ മൂന്ന് ദിവസങ്ങളില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. അഫ്ഗാന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി നിരുപാധിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്‌ ദിവസങ്ങള്‍ക്ക് ശേഷമാണ് താലിബാന്‍ പെരുന്നാള്‍ പരിഗണിച്ച്‌ മൂന്നു ദിവസത്തേക്ക് ആക്രമണം നിര്‍ത്തുകയാണെന്ന് അറിയിച്ചത്. ജൂണ്‍ ഏഴിനാണ് താലിബാന്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചത്. വിദേശ സൈനികര്‍ വെടിനിര്‍ത്തലിന്‍റെ പരിധിയില്‍ വരില്ലെന്നും അവര്‍ക്കെതിരായ നീക്കം തുടരുമെന്നും താലിബാന്‍ നേതൃത്വം അറിയിച്ചിരുന്നു. 2001 മുതല്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ ഗ്രൂപ്പിന്‍റെ ആദ്യ വെടി നിര്‍ത്തലാണിത്.

Leave A Reply

Your email address will not be published.