അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്

0

വാഷിംഗ്ടണ്‍: അമേരിക്കന്‍ യുദ്ധവിമാനം കടലില്‍ തകര്‍ന്ന് വീണെന്ന് റിപ്പോര്‍ട്ട്. ജപ്പാന്‍ സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിട്ടത്. വിമാനത്തിന്‍റെ പൈലറ്റ് പുറത്തേക്ക് ചാടിയെന്നും എന്നാല്‍ ഇയാളെക്കുറിച്ചുള്ള വിവിരങ്ങള്‍ ലഭ്യമല്ലെന്നും ജപ്പാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എഫ്-15 സി എന്ന വിമാനമാണ് ജപ്പാന്‍ തീരത്തു നിന്ന് 50 കിലോമീറ്റര്‍ അകലെ തകര്‍ന്നു വീണത്. വിമാനം തകര്‍ന്ന് വീഴാനുള്ള കാരണം വ്യക്തമല്ലെന്നും ഇതേക്കുറിച്ച്‌ അന്വേഷണം നടത്തുമെന്നും അമേരിക്കന്‍ വ്യോമസേനാ വിഭാഗം അറിയിച്ചു. തകര്‍ന്നുവീണ വിമാനത്തിനായുള്ള തെരച്ചില്‍ തുടരുകയാണ്.

Leave A Reply

Your email address will not be published.