ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ നിന്ന് സഞ്ജു വി സാംസണ്‍ പുറത്തായി

0

ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി താരം സഞ്ജു വി സാംസണില്ല. കായികക്ഷമത തെളിയിക്കുന്നതിനുള്ള യോ യോ ടെസ്റ്റില്‍ പരാജയപ്പെട്ടതാണ് സഞ്ജുവിന് തിരിച്ചടിയായത്. യോയോ ടെസ്റ്റ് വിജയിക്കുന്നതിന് 16.1 മാര്‍ക്കാണ് വേണ്ടത്. എന്നാല്‍ സഞ്ജുവിന് ഈ ലക്ഷ്യത്തിലെത്താന്‍ ആയില്ല. ഇതോടെ സഞ്ജുവിനെ കൂടാതെ ശ്രേയസ് അയ്യരുടെ നേതൃത്വത്തിലുള്ള ഇന്ത്യ എ ടീം ലണ്ടനിലേക്ക് തിരിച്ചു. സഞ്ജുന്‍റെ അഭാവത്തില്‍ ഋഷഭ് പന്തായിരിക്കും ടീമിന്‍റെ വിക്കറ്റ് കീപ്പര്‍. അതേസമയം സഞ്ജുവിന് പകരക്കാരനായി ആരെയും ടീമിനൊപ്പം അയച്ചിട്ടില്ല.

Leave A Reply

Your email address will not be published.