നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പ്

0

കോഴിക്കോട്: പുതിയ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തില്‍ നിപ നിയന്ത്രണവിധേയമായെന്ന് ആരോഗ്യവകുപ്പിന്‍റെ നിഗമനം. ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ അധ്യക്ഷതയില്‍ കളക്ടറേറ്റില്‍ ചേര്‍ന്ന സര്‍വ കക്ഷിയോഗത്തില്‍ അതീവ ജാഗ്രതാ നിര്‍ദേശത്തിന് അയവു നല്‍കാനും തീരുമാനിച്ചു. സ്ഥിതി സാധാരണനിലയിലായ സാഹചര്യത്തില്‍ കോഴിക്കോട്, മലപ്പുറം ജില്ലകളിലെയും തലശ്ശേരി വിദ്യാഭ്യാസ ജില്ലയിലെയും വിദ്യാലയങ്ങള്‍ ചൊവ്വാഴ്ച തുറക്കും.

Leave A Reply

Your email address will not be published.