ജോജു ജോര്‍ജ് നായകനായെത്തുന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും നടന്നു
ജോജു ജോര്‍ജ് നായകനായെത്തുന്ന ജോസഫ് എന്ന ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓണ്‍ കര്‍മ്മവും ഇന്ന്. ചിത്രത്തിന്റെ പൂജയും സ്വച്ച് ഓണ്‍ കര്‍മ്മവും ഇന്ന് രാവിലെ 11 മണിക്ക് തൊടുപുഴ മുട്ടത്തിനടുത്ത് ഇടപ്പള്ളിയില്‍ ജോസ് കുറ്റിയാനിയുടെ തറവാട് വീട്ടില്‍ നടക്കും. ചിത്രത്തില്‍ ജോസഫ് എന്ന റിട്ടയേര്‍ഡ് പൊലീസുകാരന്റെ വേഷത്തിലാണ് ജോജു എത്തുന്നത്. സൗബിന് താഹിര്‍, ദിലീഷ് പോത്തന്, അനില്‍ മുരളി, ജയിംസ് ഏലിയാ, ഇര്‍ഷാദ്, ഷാജു ശ്രീധര്‍, സാദിഖ്, സെനില്‍ സൈനുദ്ദീന്‍ മനുരാജ്, മാളവിക മേനോന്, ആത്മീയ തുടങ്ങിയവര്‍ ചിത്രത്തില്‍ പങ്കെടുക്കും. എം.പത്മകുമാറാണ് സംവിധാനം. ഡ്രീം ഷോര്‍ട്ട് സിനിമയുടെ ബാനറില്‍ ഷൗക്കത്ത് പ്രസൂനാണ് നിര്‍മ്മാണം. ഷാഹി കബീര്‍ തിരക്കഥയും മനേഷ് മാധവന് ഛായാഗ്രഹണവും നിര്‍വ്വഹിക്കും. ബാദുഷയാണ് പ്രൊഡക്ഷന്‍ കണ്ട്രോളര്.