കേന്ദ്ര മന്ത്രി സ്മൃതി ഇറാനി കേരളത്തിലെത്തി

0

കൊച്ചി: കേന്ദ്ര മന്ത്രി സ്മൃതി ഇറാനി സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. ബിജെപി സര്‍ക്കാര്‍ കഴിഞ്ഞ നാലുവര്‍ഷത്തിനുള്ളില്‍ ഉണ്ടാക്കിയ നേട്ടങ്ങള്‍ സാമൂഹിക സാംസ്‌കാരിക രംഗത്തുള്ള പ്രമുഖരായ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ലക്ഷ്യം. ഇതിന്‍റെ ഭാഗമായി എഴുത്തുകാരനായ എം.കെ. സാനുവിനെ കൊച്ചിയിലെ വീട്ടിലെത്തി സമൃതി കണ്ടു. കേന്ദ്ര സര്‍ക്കാരിന്‍റെ നാലു വര്‍ഷത്തെ നേട്ടങ്ങള്‍ വിവരിക്കുന്ന ലഘുലേഖയും സ്മൃതി കൈമാറി. ഇത് മുഴുവന്‍ വിശദമായി പഠിച്ച ശേഷം നല്ല അംശമുണ്ടെങ്കില്‍ അനുകൂലമായി പ്രതിരിക്കുമെന്നും എം.കെ സാനു ഉറപ്പ് നല്‍കി. ബിജെപിയെക്കുറിച്ച്‌ പലഭാഗത്ത് നിന്നും വിമര്‍ശനങ്ങളും അനുകൂല പ്രതികരണങ്ങളുമുണ്ട്. എന്നാല്‍ എനിക്ക് പറയാനുള്ളത് അസഹിഷ്ണുതയാണ്. വൈരുധ്യങ്ങളോട് സംവദിക്കുക എന്നതാണ് ഭാരതത്തിന്‍റെ പൈതൃകം. അതിന് ഭംഗം വന്നിരിക്കുന്ന ഇപ്പോഴത്തെ അവസ്ഥയോട് വിയോജിപ്പുണ്ടെന്നും സാനു വ്യക്തമാക്കി. ശബരിമല തന്ത്രിയേയും സ്മൃതി സന്ദര്‍ശിക്കുമെന്ന് സൂചനകളുണ്ട്.

Leave A Reply

Your email address will not be published.