കമല്‍ ഹാസന്റെ വിശ്വരൂപം 2 ട്രെയിലര്‍ പുറത്തിറങ്ങി
കമല്‍ ഹാസന്റെ വിശ്വരൂപം 2 മാസ് ട്രെയിലര്‍ പുറത്തിറങ്ങി. കമല ഹാസന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ 1.45 മിനിറ്റ് ദൈര്‍ഘ്യമുള്ള ഗംഭീര ട്രെയിലറാണ് പുറത്തിറക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയിലര്‍ ശ്രുതി ഹസനും തെലുങ്ക് ട്രെയിലര്‍ ജൂനിയര്‍ എന്‍ടിആറും ഹിന്ദി ട്രെയിലര്‍ അമീര്‍ ഖാനുമാണ് ഓണ്‍ലൈനില്‍ അവതരിപ്പിച്ചത്. നേരത്തെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും പുറത്തിറങ്ങിയിരുന്നു. ഇന്ത്യാ ഗേറ്റ് പശ്ചാത്തലത്തില്‍ പാറിക്കളിക്കുന്ന ത്രിവര്‍ണ പതാക നെഞ്ചോടു ചേര്‍ത്ത് മുഖത്ത് പരിക്കകളുമായി നില്ക്കുന്ന കമല്‍ ഹാസനായിരുന്നു ആദ്യ പോസ്റ്ററില്‍. രാജ്കമല് ഫിലിംസ് ഇന്റര്‍നാഷണലിന്റെ ബാനറില്‍ കമല്‍ഹാസനും സഹോദരന് സി.ചാരുഹാസനും ചേര്‍ന്നാണ് നിര്‍മ്മാണം. വിശ്വരൂപം ആദ്യ ഭാഗത്തിന്റെയും സംവിധാനവും തിരക്കഥയും കമല്‍ തന്നെയായിരുന്നു.