അബ്രഹാമിന്‍റെ സന്തതികളുടെ പുതിയ ടീസര്‍ പുറത്തിറങ്ങി

0

മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളുടെ പുതിയ ടീസര്‍ പുറത്തിറങ്ങി. നേരത്തേ പുറത്തിറങ്ങിയ ടീസറിനും പോസ്റ്ററുകള്‍ക്കും മികച്ച വരവേല്‍പ്പാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചിരുന്നത്. മെഗാസ്റ്റാറിന് ആദ്യ 50 കോടി ചിത്രം സമ്മാനിച്ച സംവിധായകന്‍ ഹനീഫ് അദേനി തിരക്കഥ ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂരാണ്. ത്രില്ലര്‍ സ്വഭാവത്തിലാണ് ചിത്രം ഒരുങ്ങിയിട്ടുള്ളതെന്നാണ് സൂചന. ഗുഡ്‌വില്‍ എന്റര്‍ടെയിന്‍മെന്റിന്‍റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മിക്കുന്ന ചിത്രം കുടുംബങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ ആസ്വദിക്കാനാകുന്ന സ്‌റ്റൈലിഷ് എന്റര്‍ടെയ്‌നറാകുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

Leave A Reply

Your email address will not be published.