അഞ്ജലി മേനോന്‍ ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

0

പൃഥ്വിയെ നായകനാക്കി അഞ്ജലി മേനോന്‍ ഒരുക്കുന്ന ചിത്രത്തിന് പേരിട്ടു. കൂടെ എന്നാണ് പേരിട്ടിരിക്കുന്നത്. ചിത്രത്തിന്‍റെ പേരു വെളിപ്പെടുത്തുന്ന ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തുവിട്ടിരിക്കുന്നത്. പൃഥ്വിയും അഞ്ജലി മേനോനുമാണ് ഫെയ്‌സ്ബുക്ക് പേജിലൂടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്. ബാംഗ്ലൂര്‍ ഡേയ്‌സിന് ശേഷം പൃഥ്വിരാജ്, പാര്‍വ്വതി, നസ്രിയ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രം കൂടിയാണ് കൂടെ. അഞ്ജലി മേനോന്‍ ചിത്രങ്ങളിലേതുപോലെ വ്യക്തി ബന്ധങ്ങളുടെ പ്രാധാന്യമാണ് ഈ ചിത്രത്തിന്റെയും പ്രമേയം. പൃഥ്വിയുടെ കഥാപാത്രത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്. ഒരു സഹോദരനായും കാമുകനായുമുള്ള ഒരു വ്യക്തിയുടെ ജീവിതഘട്ടങ്ങളാണ് ചിത്രം വരച്ചു കാട്ടുന്നത്. പാര്‍വ്വതിയും നസ്രിയയുമാണ് നായികമാര്‍. സംവിധായകന്‍ രഞ്ജിത്ത്, അതുല്‍ കുല്‍ക്കര്‍ണി, സിദ്ധാര്‍ത്ഥ് മേനോന്‍, റോഷന്‍ മാത്യു, വിജയരാഘവന്‍, മാലാ പാര്‍വ്വതി എന്നിവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കും. ഊട്ടിയാണ് പ്രധാന ലൊക്കേഷന്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം ജൂലൈ ആറിന് തിയേറ്ററുകളിലെത്തും.

Leave A Reply

Your email address will not be published.