കാ​ബൂ​ളി​ല്‍ ചാ​വേ​ര്‍ സ്ഫോ​ട​നം; 12 പേ​ര്‍ മ​രി​ച്ചു

0

കാ​ബൂ​ള്‍: കാ​ബൂ​ളി​ലു​ണ്ടാ​യ ചാ​വേ​ര്‍ സ്ഫോ​ട​ന​ത്തി​ല്‍ 12 പേ​ര്‍ മ​രി​ച്ചു. 30 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു. ഗ്രാ​മീ​ണ വി​ക​സ​ന മ​ന്ത്രാ​ല​യ​ത്തി​നു സ​മീ​പം തി​ങ്ക​ളാ​ഴ്ച​യാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ജീ​വ​ന​ക്കാ​രു​മാ​ണ് മ​രി​ച്ച​തെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ആ​രും ഏ​റ്റെ​ടു​ത്തി​ട്ടി​ല്ല. ഈ​ദി​നോ​ട് അ​നു​ബ​ന്ധി​ച്ച്‌ താ​ലി​ബാ​ന്‍ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ ശ​നി​യാ​ഴ്ച വെ​ടി​നി​ര്‍​ത്ത​ല്‍ പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ല്‍ താ​ലി​ബാ​നാ​ണെന്ന് സം​ശ​യി​ക്കു​ന്ന​താ​യി അ​ധി​കൃ​ത​ര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.