സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ ; ചിറക്കടവ് പഞ്ചായത്തില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

0

കോട്ടയം: ചിറക്കടവ് ഗ്രാമപഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന സിപിഎം-ബിജെപി സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് കലക്ടര്‍ ഡോ. ബി.എസ്.തിരുമേനി നിരോധനാജ്ഞ പുറപ്പെടുവിച്ചു. ചിറക്കടവ് പഞ്ചായത്തിലെ ഒന്നു മുതല്‍ 13 വരെയും 15, 17, 18, 20 വാര്‍ഡുകളിലും 14 ദിവസത്തേക്കാണ് നിരോധാനാജ്ഞ. ഈ സ്ഥലങ്ങളില്‍ നാലില്‍ കൂടുതല്‍ ആളുകള്‍ സംഘം ചേരുകയോ പ്രകടനം, ജാഥ, പൊതുസമ്മേളനം എന്നിവ സംഘടിപ്പിക്കുകയോ പാടില്ലെന്നു കലക്ടര്‍ അറിയിച്ചു.

Leave A Reply

Your email address will not be published.