തിരുവനന്തപുരത്ത് ഇ-ബസ് 18 മുതല്‍ ഓടിത്തുടങ്ങും

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇലക്‌ട്രിക് ബസ് സര്‍വീസ് നടത്തുന്നതിന് കെ.എസ്.ആര്‍.ടി.സി.യും ചൈനീസ് കമ്ബനിയായ ബി.വൈ.ഡി.യുമായി ധാരണയിലെത്തി. 18 മുതല്‍ തിരുവനന്തപുരത്ത് ഇ-ബസ് ഓടിത്തുടങ്ങും. 15 ദിവസത്തേക്കാണ് പരീക്ഷണ ഓട്ടം. അഞ്ചുദിവസം വീതം തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളില്‍ ബസ് ഓടിക്കും. നിലവിലെ ഏതെങ്കിലും ഒരു റൂട്ടായിരിക്കും ഇ-ബസിനായി മാറ്റിവയ്ക്കുക. കെ.എസ്.ആര്‍.ടി.സി. എം.ഡി. ടോമിന്‍ തച്ചങ്കരിയും ബി.വൈ.ഡി. ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഷാങ് ചെ കെറ്റ്സുവുമായി തിങ്കളാഴ്ച നടന്ന ചര്‍ച്ചയിലാണ് ധാരണാപത്രം ഒപ്പിട്ടത്.

Leave A Reply

Your email address will not be published.