ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തയാള്‍ പിടിയില്‍

0

മുംബയ്: മാദ്ധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ വെടിയുതിര്‍ത്തെന്ന് സംശയിക്കുന്നയാളെ പ്രത്യേക പൊലീസ് സംഘം അറസ്റ്റു ചെയ്തു. വിജയപുരയിലെ സിന്ദഗി സ്വദേശിയായ പരശുറാം വാഗ്മോ (26)റിനെയാണ് പ്രത്യേക അന്വേഷണ സംഘം മഹാരാഷ്ട്രയില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ബംഗളൂരു മജിസ്‌ട്രേറ്റ്‌കോടതിയില്‍ ഹാജരാക്കിയ പരശുറാമിനെ ചോദ്യം ചെയ്യലിനായി 14 ദിവസത്തേക്ക് പ്രത്യേക അന്വേഷണ സംഘത്തിന്‍റെ കസ്റ്റഡിയില്‍ വിട്ടു. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ പൊലീസ് തയ്യാറായില്ല. 2017 സെപ്തംബര്‍ അഞ്ചിനാണ് ബംഗളൂരുവിലെ വീടിന് മുന്നില്‍ വച്ച്‌ ഗൗരി ലങ്കേഷിനെ വെടിവച്ചു കൊന്നത്. ഈ കേസില്‍ ഗുണ്ടാനേതാവ് സുചിത് കുമാര്‍, ഹിന്ദു യുവസേനാ പ്രവര്‍ത്തകന്‍ കെ.ടി. നവീന്‍കുമാര്‍ എന്നിവരെ നേരത്തേ അറസ്റ്റിലായിരുന്നു.

Leave A Reply

Your email address will not be published.