ജനങ്ങള്‍ക്ക് സൗജന്യയാത്ര സംഘടിപ്പിച്ച് കൊച്ചി മെട്രോ

0

കൊച്ചി: മെട്രോയുടെ വാര്‍ഷികം പ്രമാണിച്ച്‌ ജനങ്ങള്‍ക്ക് സൗജന്യയാത്ര സംഘടിപ്പിച്ചിരിക്കുകയാണ് അധികൃതര്‍. ജൂണ്‍ 19നാണ് സൗജന്യയാത്ര. കഴിഞ്ഞ വര്‍ഷം ജൂണ്‍ 17ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത കൊച്ചി മെട്രോ ജൂണ്‍ 19ന് സര്‍വീസുകള്‍ ആരംഭിച്ചു. ഇതിനു പുറമേ നിരവധി ആഘോഷ പരിപാടികളും നടത്തുന്നുണ്ട്. കെഎംആര്‍എല്ലിബടെ നേതൃത്വത്തിലാണ് പരിപാടികള്‍ നടക്കുക. മജീഷ്യന്‍ മുതുകാടിന്‍റെ ഷോ ഉള്‍പ്പടെയുള്ള പരിപാടികളാണ് നടത്തുന്നത്.

Leave A Reply

Your email address will not be published.