കുഞ്ചാക്കോ ബോബന്‍ ചിത്രം മാംഗല്യം തന്തുനാനേന ചിത്രീകരണം പൂര്‍ത്തിയായി

0

സൗ സദാനന്ദന്‍ മലയാളത്തില്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായി. ‘മാംഗല്യം തന്തുനാനേന’ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് കുഞ്ചാക്കോ ബോബനും നിമിഷ സജയനുമാണ്. 37 ദിവസത്തെ ചിത്രീകരണമാണ് നടന്നത്. കുടുംബ പശ്ചാത്തലത്തിലുള്ള ഒരു ആക്ഷേപഹാസ്യമായിരിക്കും സൗ ഒരുക്കുന്ന ചിത്രം.
നിമിഷയും കുഞ്ചാക്കോ ബോബനും ഭാര്യാ ഭര്‍ത്താക്കന്മാരായിട്ടാണ് സിനിമയില്‍ പ്രത്യക്ഷപ്പെടുന്നത്.ഒരു ഇടവേളയ്ക്കു ശേഷം നടി മല്ലിക സുകുമാരനും സിനിമയില്‍ പ്രധാനപ്പെട്ട ഒരു വേഷം കൈകാര്യം ചെയ്യുന്നുണ്ട്. അനന്യ ഫിലിംസ് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ നവാഗതനായ സോണി മഠത്തിലാണ്.

Leave A Reply

Your email address will not be published.