ബിഷപ്പിന്റെ പേരിലും തട്ടിപ്പുനടത്തി കോട്ടയത്തെ സൗന്ദര്യറാണി മറിയാമ്മ ചാണ്ടി
കോട്ടയം: തട്ടിപ്പ് കേസിൽ അറസ്റ്റിലായ മറിയാമ്മ ചാണ്ടിയുടെ പേരിൽ കൂടുതൽ പരാതികളുമായി തട്ടിപ്പിനിരയായവർ പോലീസ് സ്റ്റേഷനിൽ. അശ്ലീലച്ചിത്രം പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഡോക്ടറില്‍ നിന്ന് എട്ടു ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ അറസ്റ്റിലായ മറിയാമ്മ ചാണ്ടിയ്ക്കെതിരെ തട്ടിപ്പിനിരയായ വ്യവസായി കോട്ടയം ജില്ലാ പൊലീസ് മേധാവിയ്ക്ക് പരാതി നൽകി.
മൂന്ന് ലക്ഷം കവർന്നെന്ന പരാതിയുമായി ഏറ്റുമാനൂരിലെ യുവ വ്യവസായിയാണ് കോട്ടയം ജില്ലാ പോലീസ് മേധാവിയെ സമീപിച്ചത്. ഒരു കോടി രൂപ ഒരു ശതമാനം പലിശക്ക് ശരിയാക്കി നൽകാം എന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. വിദേശത്ത് നിന്നും അനധികൃതമായി കോടിക്കണക്കിന് രൂപ കേരളത്തിലെ ഒരു ബിഷപ്പിന്റെ കയ്യിൽ എത്തിയിട്ടുണ്ടെന്നും. അദ്ദേഹത്തിന്റെ കൈയിൽ നിന്നും ഒരു രൂപ പലിശക്ക് ഒരു കോടി രൂപ വാങ്ങി നൽകാമെന്ന് പറഞ്ഞാണ് യുവ വ്യവസായിയെ കുരുക്കി ചെങ്ങന്നൂരിൽ എത്തിച്ചത്.
ചെങ്ങന്നൂരിൽ എത്തിയ യുവ വ്യവസായിയോട് ഡോക്യൂമെന്റേഷൻ ഫീസായി മൂന്ന് ലക്ഷം രൂപ വേണമെന്നും അത് നൽകിയാൽ പിറ്റേ ദിവസം പണം നൽകാമെന്നുമായിരുന്നു വാഗ്ദാനം.മൂന്ന് ലക്ഷം നൽകിയ വ്യവസായി മറിയാമ്മ പറഞ്ഞ സമയത്ത് വിളിച്ചിട്ട് ഫോൺ എടുത്തില്ല. പല തവണ വിളിച്ചിട്ടും ഫോൺ എടുക്കാതെ വന്നപ്പോഴാണ് താൻ തട്ടിപ്പിനിരയായതായി യുവ വ്യവസായിക്കു മനസ്സിലായത്. തിരുവല്ല കടപ്ര വടക്കേത്തലയ്ക്കല് മറിയാമ്മ ചാണ്ടി (44), കോഴഞ്ചേരി സ്വദേശികളായ മേലേമണ്ണില്‍ സന്തോഷ് (40), തോളുപറമ്പില്‍ രാജേഷ് (40), പിച്ചന്‍വിളയില്‍ ബിജുരാജ് (40), വെണ്ണപ്പാറമലയില്‍ സുജിത്ത് (35) എന്നിവരെയാണ് കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന്റെ നിർദ്ദേശാനുസരണം ഡിവൈഎസ്പി ഷാജി മോൻ ജോസഫിന്റെ നേതൃത്വത്തില്‍ കോട്ടയം വെസ്റ്റ് സിഐ നിർമ്മൽ ബോസും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കാറില്‍ ലിഫ്റ്റ് ചോദിച്ചു കയറിയ മറിയാമ്മ ഡോക്ടറുമായി അടുപ്പമുണ്ടാക്കുകയായിരുന്നു. പിന്നീട് ഇരുവരും ചേര്‍ന്നുള്ള അശ്ലീലചിത്രം കൈയിലുണ്ടെന്നും മൂന്നു ലക്ഷം രൂപ തന്നില്ലെങ്കില്‍ ചിത്രം ഭാര്യയെയും മക്കളെയും കാണിക്കുമെന്നും ഇവര്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മൂന്നു ലക്ഷം രൂപ വാങ്ങി. മറിയാമ്മ അഞ്ചു ലക്ഷം കൂടി വേണമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ വീണ്ടും പണം നല്കാന് നിര്‍ബന്ധിതനായി. തങ്ങളുടെ സംഘത്തില്‍ കൂടുതല്‍ ആളുകളുണ്ടെന്നും അഞ്ച് ലക്ഷം രൂപകൂടി നല്കിയാല് പ്രശ്നം അവസാനിപ്പിച്ച് കരാര്‍ എഴുതിനല്‍കാമെന്നും പറഞ്ഞ് മറിയാമ്മ വീണ്ടും ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ഡോക്ടര്‍ പരാതി നല്‍കുകയായിരുന്നു ഡോക്ടറുടെ പരാതിയിലാണ് നടപടി.
ഷിബു ബാബു