ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങള്‍ തത്കാലം നീക്കില്ലെന്ന് അമേരിക്ക
സിംഗപ്പൂര്‍ സിറ്റി: ഉത്തര കൊറിയക്കെതിരായ ഉപരോധങ്ങള്‍ തത്കാലം നീക്കില്ലെന്ന് അമേരിക്ക അറിയിച്ചു. ഉത്തര കൊറിയയില്‍ സന്പൂര്‍ണ ആണവ നിരായുധീകരണം ഉറപ്പാക്കിയ ശേഷമാവും മുന്‍പ് ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ പിന്‍വലിക്കുക. ആണവ നിരായുധീകരണം ഉടന്‍ നടപ്പാക്കുമെന്ന് കിംഗ് ജോംഗ് ഉന്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ട്രംപ് വ്യക്തമാക്കി. മാത്രമല്ല, ഉത്തര കൊറിയയെ ലക്ഷ്യംവച്ച് തെക്കന്‍ കൊറിയയില്‍ അമേരിക്ക വ്യന്യസിച്ചിരുന്ന സൈനികരെ പിന്‍വലിക്കാനും ട്രംപ് ആലോചന തുടങ്ങി. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച് നടപടിയുണ്ടാകുമെന്നാണ് അമേരിക്കന്‍ നല്കുന്ന സൂചന. സിംഗപ്പൂരില്‍ നടന്ന ഡോണള്‍ഡ് ട്രംപ്-കിം ജോംഗ് ഉന്‍ കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് സമാധാനത്തിന് സാഹചര്യമൊരുക്കുന്ന പുതിയ നീക്കങ്ങള്‍ അമേരിക്കയുടെ ഭാഗത്തു നിന്നുണ്ടായത്. കൂടിക്കാഴ്ച വിജയമെന്ന് പ്രഖ്യാപിച്ച ട്രംപും ഉന്നും സമാധാന കരാറില്‍ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.