കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചത് ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമെന്ന് വിഎം സുധീരന്‍

0

തിരുവനന്തപുരം: ഗ്രൂപ്പ് മാനേജര്‍മാരുടെ പീഡനം മൂലമാണ് കെപിസിസി അധ്യക്ഷ സ്ഥാനം രാജി വെച്ചതെന്ന് വിഎം സുധീരന്‍. ഗ്രൂപ്പിസം മൂലം സംഘടന മുന്നോട്ടുകൊണ്ടുപോകാന്‍ കഴിയില്ലെന്ന സാഹചര്യം വന്നപ്പോള്‍ രാജിയിലേക്ക് നിര്‍ബന്ധിതമായി എത്തിപ്പെടുകയായിരുന്നു. ഗ്രൂപ്പിന്‍റെ അതിപ്രസരമാണ് നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്ന പറഞ്ഞ അദ്ദേഹം 2019 ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കേ ഗ്രൂപ്പിസം ഒഴിവാക്കി ഗ്രൂപ്പ് നേതാക്കളും മാനേജര്‍മാരും ഒറ്റക്കെട്ടായി മുന്നോട്ടുപോകേണ്ടതിന്‍റെ ആവശ്യകത എടുത്തുപറഞ്ഞു. താഴെ തട്ടില്‍ ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് അര്‍ഹിക്കുന്ന അംഗീകാരവും പ്രോത്സാഹനവും നല്‍കണമെന്നും ഗ്രൂപ്പ് മാനേജര്‍ നല്ല പ്രവര്‍ത്തകരെ മാറ്റി അവര്‍ക്ക് ഇഷ്ടമുള്ളവരെ തിരഞ്ഞെടുക്കുന്നതാണ് പാര്‍ട്ടിയെ പ്രതികൂലമായി ബാധിക്കുന്നതെന്നും അഭിപ്രായപ്പെട്ടു.

Leave A Reply

Your email address will not be published.