ലോകകപ്പിലെ ആദ്യ മത്സരം അര്‍ജന്റീനക്കാരനായ നെസ്റ്റര്‍ പിറ്റാനാ നിയന്ത്രിക്കും

0

ലോകകപ്പിലെ ആദ്യ മത്സരം അര്‍ജന്റീനക്കാരനായ നെസ്റ്റര്‍ പിറ്റാനാ നിയന്ത്രിക്കും. പിറ്റാനയുടെ രണ്ടാം ലോകകപ്പാണിത്. ബ്രസീലില്‍ വെച്ച്‌ നടന്ന ലോകകപ്പിലും നാല് മത്സരങ്ങള്‍ നെസ്റ്റര്‍ പിറ്റാനാ നിയന്ത്രിച്ചിരുന്നു. ല്യൂഷനിക്കി സ്റ്റേഡിയത്തില്‍ വെച്ച്‌ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ റഷ്യ ഏറ്റുമുട്ടുന്നത് സൗദി അറേബിയയോടാണ്. വീഡിയോ അസിസ്റ്റന്റ് റെഫറിയിങ് നിലവില്‍ വരുന്ന ആദ്യ ലോകകപ്പ് കൂടിയാണ് റഷ്യയില്‍ നടക്കാനിരിക്കുന്നത്. വിഡിയോ അസിസ്റ്റന്റ് റെഫെറിയിങ്ങിന്‍റെ ചുമതല ഫിഫ ഇറ്റലിക്കാരനായ മാസിമിലിയാനോ ഇററ്റിയെയാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. നാല് പേരടങ്ങുന്ന സംഘമാണ് VAR നിയന്ത്രിക്കുന്നത്. നെസ്റ്റര്‍ പിറ്റാനായ്ക്ക് വരുന്ന പിഴവുകള്‍ ഒഴിവാക്കാനായിരിക്കും അവര്‍ ശ്രമിക്കുക.

Leave A Reply

Your email address will not be published.