സ്പെയിനിന്‍റെ പുതിയ പരിശീലകനായി മുന്‍ അസിസ്റ്റന്റ് കോച്ച്‌ ഫെര്‍ണാണ്ടോ ഹിയേരോ

0

ലോകകപ്പില്‍ സ്പെയിനെ മുന്‍ അസിസ്റ്റന്റ് കോച്ച്‌ ആയിരുന്ന ഫെര്‍ണാണ്ടോ ഹിയേരോ പരിശീലിപ്പിക്കും. സ്പെയിനിന്‍റെ മുന്‍ ദേശീയ താരമാണ് ഹിയേരോ. സ്പാനിഷ് എഫ് എ സ്പോര്‍ട്ടിങ് ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

മുന്‍ മാഡ്രിഡ് ക്യാപ്റ്റനായ ഹിയേരോ 2016-2017 സീസണില്‍ റയല്‍ ഒവിയെഡോയെ പരിശീലിപിച്ചിട്ടുണ്ട്. 89 തവണ സ്പാനിഷ് ദേശീയ കുപ്പായം അണിഞ്ഞ ഹിയേരോ രാജ്യത്തിനായി 29 ഗോളുകളും നേടിയിട്ടുണ്ട്. മാഡ്രിഡിന് പുറമെ ബോള്‍ട്ടന്‍, അല്‍ റയാന്‍ ക്ലബ്ബ്ള്‍ക് വേണ്ടിയും അദ്ദേഹം കളിച്ചിട്ടുണ്ട്.

Leave A Reply

Your email address will not be published.