നാല് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ പിന്നിട്ട് കാല
നാല് ദിവസം കൊണ്ട് 100 കോടി കളക്ഷന്‍ പിന്നിട്ട് രജനി കാന്തിന്റെ കാല. രജനികാന്ത്-പാ രഞ്ജിത്ത് ചിത്രം കാല വേള്‍ഡ് വൈഡ് ബോക്സ് ഓഫീസിലാണ് 100 കോടി പിന്നിട്ടത്. മൂന്നു ദിവസം കൊണ്ട് കേരളത്തില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത് 5.7 കോടി രൂപയാണ്. അഞ്ച് ദിനം കൊണ്ട് കൊച്ചി മള്‍ട്ടിപ്ലക്സില്‍ നിന്നും ചിത്രം വാരിക്കൂട്ടിയത് 40 ലക്ഷമാണ്. തമിഴ്നാട്ടില്‍ നിന്ന് മാത്രം തന്നെ ചിത്രം 50 കോടി കടന്നു. ഇതോടെ ചെന്നൈ നഗരത്തിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ എന്ന നേട്ടവും കാല സ്വന്തമാക്കി. ചെന്നൈയില്‍ നിന്നും 6.64 കോടി, ചെങ്കല്‍പേട്ടില്‍ നിന്നും 10.8 കോടി, കോയമ്ബത്തൂരില്‍ നിന്നും 7.2 കോടി, തിരുനെല്‍വേലി, കന്യാകുമാരി എന്നിവിടങ്ങളിലായി 1.96 കോടി, തൂത്തുക്കുടിയില്‍ നിന്നും 3.7 കോടി എന്നിങ്ങനെയാണ് കാലയുടെ ആദ്യ നാലു ദിവസത്തെ കളക്ഷന്‍.