മന്ത്രി എ കെ ശശീന്ദ്രന്‍റെ  എസ്‌കോട്ട് വാഹനമിടിച്ചു പരിക്കേറ്റ മധ്യവയസ്ക്കന്‍ അത്യാസന്നനിലയില്‍ 

0

അങ്കമാലി: ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍റെ പോലീസ് എസ്‌കോട്ട് വാഹനമിടിച്ചു പരിക്കേറ്റ മധ്യവയസ്ക്കന്‍ അത്യാസന്നനിലയില്‍ തുടരുന്നു. എസ്‌കോട്ട് വാഹനങ്ങള്‍ കാലടിയില്‍ നിന്നും അങ്കമാലിയിലേക്ക് പോകുകയായിരുന്നു.  അപകടത്തില്‍ പരിക്കേറ്റ ആള്‍ക്ക് ഏകദേശം 45 വയസിന് മുകളില്‍ പ്രായം വരും.  ഇയാളെ അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മറ്റൂര് വച്ചാണ് അപകടം നടന്നതെന്നാണ് വിവരങ്ങള്‍.

Leave A Reply

Your email address will not be published.