മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും

0

പത്തനംതിട്ട: മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ നാളെ കേരളത്തിലെത്തും. സംസ്ഥാനത്ത് അദ്ധ്യക്ഷ സ്ഥാനവുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് മുന്‍ സംസ്ഥാന അദ്ധ്യക്ഷന്‍ കൂടിയായ കുമ്മനം കേരളത്തില്‍ എത്തുന്നത്. ഇസഡ് പ്ലസ് കാറ്റഗറി സുരക്ഷയിലാണ് ഗവര്‍ണര്‍ കുമ്മനം കേരളത്തിലെത്തുന്നത്. പത്ത് ദിവസത്തില്‍ കൂടുതല്‍ സംസ്ഥാനത്ത് നിന്ന് ഗവര്‍ണര്‍ മാറി നില്‍ക്കാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. അതിനാല്‍ 20 വരെ കേരളത്തിലെ വിവിധ പരിപാടികളില്‍ പങ്കെടുത്ത് അദ്ദേഹം മടങ്ങും. 15-ന് ശബരിമല സന്ദര്‍ശനവും നടത്തും.

Leave A Reply

Your email address will not be published.